---
title: "ശിവസൂര്യയുടെ  തിരോധാനം ;  ആക്ഷൻ കമ്മറ്റി  നിവേദനം നൽകിയതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല"
english_title: "Sivasurya Missing Case Probe Handed Over To Crime Branch After Action Committee Petition Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384474/ sivasurya-missing-case-crime-branch-probe-action-committee-petition-panoor"
published_at: "2026-09-28T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9dd503e38f_sivasurya-missing-case-crime-branch-probe-action-committee-petition-panoor.jpg"
keywords: []
---

# ശിവസൂര്യയുടെ  തിരോധാനം ;  ആക്ഷൻ കമ്മറ്റി  നിവേദനം നൽകിയതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** പാനൂർ :കഴിഞ്ഞ ആഗസ്ത് 8 നു വീട്ടിൽ നിന്നും കാണാതായ കണ്ണൂർ ജില്ലയിലെ കൂത്തു പറമ്പ് നിയോജകമണ്ഡല്ത്തിൽ ഉൾപ്പെട്ട പാനൂർ നഗരസഭയിലെ 23വാർഡിൽ താമസിക്കുന്ന പാറേമ്മൽ ജിഗീഷിന്റെമകനും, ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി

## Article Content

പാനൂർ :കഴിഞ്ഞ ആഗസ്ത് 8 നു വീട്ടിൽ നിന്നും കാണാതായ കണ്ണൂർ ജില്ലയിലെ കൂത്തു പറമ്പ് നിയോജകമണ്ഡല്ത്തിൽ ഉൾപ്പെട്ട പാനൂർ നഗരസഭയിലെ 23വാർഡിൽ താമസിക്കുന്ന പാറേമ്മൽ ജിഗീഷിന്റെമകനും, ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി

സ്‌കൂൾ പ്ലസ്‌ടു വിദ്യാർത്ഥിയുമായ ശിവസൂര്യയെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനു ക്രൈയിംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ശിവസൂര്യ തിരോധാന ആക്ഷൻ കമ്മറ്റിആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി.

പാനൂർ നഗരസഭ ചെയർപേഴ്സണും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ നൗഷത്ത് ടീച്ചർ, വൈസ് ചെയർമാൻ ബാബുമാസ്റ്റർ, വാർഡ് കൗൺസിലറും ആക്ഷൻ കമ്മിറ്റി കൺവീനറുമായ ഹസീന കെ.സി., വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.നാസർ മാസ്റ്റർ, സത്യൻ.ടി.കെ, രവി പൂവുള്ളതിൽ, ഫഹദ് പി.പി., രവി എൻ.കെ, രാഗേഷ് പാറക്കെട്ടിൽ, പ്രമോദ്, ഷിനിഷ്. സി, രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ രാവിത് മാസ്റ്റർ,കെ രമേശൻമാസ്റ്റർ ശിവസൂര്യയുടെ അച്ഛൻ ജിഗീഷ്, സൊസൈറ്റി ഫോർ ഹ്യൂമൻ ഇൻവെസ്റ്റിഗേഷൻ ഭാരവാഹി ജിജു തുടങ്ങിയവർ പങ്കെടുത്തു.

നിവേദനം സ്വീകരിച്ച ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാൻ എ. ഡി. ജി. പി. ക്കു നിർദേശം നൽകി.ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, ശിവസൂര്യയെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384474/ sivasurya-missing-case-crime-branch-probe-action-committee-petition-panoor)